appane karunakara mama svarpita paramonnata lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
appane karunakara mama svarpita paramonnata
anupallavi
parppitamatiyarkkaruluka palaka sarva pujita
caranannal
parattilettitum vareyum tannuvan
cerukutilukaleanneannay
dharayil nin makkal camaykkuvan tiru-
karattin tannalekituka- (appa..)
kutumbam kutumbamayi manava-
kulam jagattil vanituvan
patutvameateya vyavastha ni pura
kramappetuttiyannedanil (appa..)
vitu nathan paninnitaykil vr-
tha nannal petum patukal
netukillearu minum vala ni-
nnajna kutatirakkukil- (appa..)
bhasa pinanni babel pani mu-
tanniyatu pealayita-
tisal bhedamenye tiru hita-
madyam tanneyarinnitan- (appa..)
paramelearu vitu panita
buddhimanu samanamay
maritatta nin dutu jivita
mayatinnatisthanamay- (appa..)
അപ്പനേ കരുണാകരാ മമ സ്വര്‍പിതാ പരമോന്നതാ
അപ്പനേ കരുണാകരാ മമ സ്വര്‍പിതാ പരമോന്നതാ
അനുപല്ലവി
പാര്പ്പിടമടിയാര്ക്കരുളുക പാലകാ സര്‍വ പൂജിതാ
ചരണങ്ങള്‍
പരത്തിലെത്തിടും വരെയും തങ്ങുവാന്‍
ചെറുകുടിലുകളൊന്നൊന്നായ്
ധരയില്‍ നിന് മക്കള്‍ ചമയ്ക്കുവാന്‍ തിരു-
കരത്തിന് താങ്ങലേകീടുക- (അപ്പ..)
കുടുംബം കുടുംബമായി മാനവ-
കുലം ജഗത്തില്‍ വാണീടുവാന്‍
പടുത്വമോടെയാ വ്യവസ്ഥ നീ പുരാ
ക്രമപ്പെടുത്തിയങ്ങേദനില് (അപ്പ..)
വീടു നാഥന് പണിഞ്ഞിടായ്കില് വൃ-
ഥാ ഞങ്ങള്‍ പെടും പാടുകള്‍
നേടുകില്ലൊരു മീനും വല നി-
ന്നാജ്ഞ കൂടാതിറക്കുകില്- (അപ്പ..)
ഭാഷ പിണങ്ങി ബാബേല്‍ പണി മു-
ടങ്ങിയതു പോലായിടാ-
തീഷല് ഭേദമെന്യേ തിരു ഹിത-
മാദ്യം തന്നെയറിഞ്ഞീടാന്- (അപ്പ..)
പാറമേലൊരു വീടു പണിത
ബുദ്ധിമാനു സമാനമായ്
മാറിടാത്ത നിന് ദൂതു ജീവിത
മായതിന്നടിസ്ഥാനമായ്- (അപ്പ..)
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 63 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 492 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 367 |