Konduva konduva nee lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
കൊണ്ടുവാ കൊണ്ടുവാ നീ പാപികളെ
കൊണ്ടുവാ കൊണ്ടുവാ നീ പാപികളെ
കൊണ്ടുവാ കൊണ്ടുവാ നീ
1 രണ്ടെജമാന്മാരെ സേവി- ച്ചിണ്ടലെന്യേ വസിക്കാമെ-
ന്നുള്ള കൊണ്ടു നിനയ്ക്കുന്ന കള്ളരെ പിടിച്ചിവിടെ;- കൊണ്ടുവാ...
2 അസ്സലായി കഴിയേണം ഡ്രസ്സു നന്നായിരിക്കേണം
വസ്തുതന്നെ ദൈവമെന്നു തീർത്തു രയ്ക്കും ശഠന്മാരെ;- കൊണ്ടുവാ...
3 പുള്ളിമൃഗക്കണ്ണിയുടെ-കള്ളമാർന്ന പുഞ്ചിരിയെ
ഉള്ളുയരും ഭാഗ്യമെന്നു തുള്ളിയാടും വിടന്മാരെ;- കൊണ്ടുവാ...
4 അക്രമമായാശമൂത്തി-ട്ടർത്ഥമെന്തെന്നറിയാതെ
ചക്രമെന്നു കേൾക്കെ തല- ചെക്കിട്ടിക്കും ലോഭികളെ;- കൊണ്ടുവാ...
5 അപ്പനമ്മമാർ പറയും ദുഷ്പ്രവൃത്തിക്കെരിവേറി
ശിൽപ്പമോടെ നടക്കുന്ന- ശപ്പരാകും ബാലകരെ;- കൊണ്ടുവാ...
6 വഞ്ചിപ്പാൻ വിരുതുള്ള - വഞ്ചകിയാമിസ്സബേലിൻ
നഞ്ചുകുടിപ്പാൻ മുറിയിൽ - തഞ്ചിനിൽക്കും യുവാക്കളെ;- കൊണ്ടുവാ...
7 സ്ത്രീജനത്തിൻ മിത്രമായ സൂപദേശം കൊടുക്കുന്ന
ഭാവമതു നടിച്ചിടും പാപികളെത്തിരഞ്ഞിങ്ങു;- കൊണ്ടുവാ...
8 ജോലിമൂലം വേദവാക്യ-ശോധനത്തിന്നിടയില്ലെ
ന്നേതുമൊരു നാണം കൂടാ തോതിടുന്നു ജഡന്മാരെ;- കൊണ്ടുവാ...
9 ദൈവപക്ഷം മാത്രമോതി-ചെയ്തിന്നു പണിയേറും
നവ്യമാം മനുഷ്യപക്ഷം കൈമറിക്കും വൈദികരെ;- കൊണ്ടുവാ...
10 വേല വേലയെന്നു ചൊല്ലി-വേലിയില്ലാ സ്ഥലം പോലെ
നാലുപാടും തുറന്നുള്ള ജാല സുവിശേഷകരെ;- കൊണ്ടുവാ...
11 ഭക്തിയും വൻ ഭക്തികേടും - ചേർത്തിളക്കിത്തരം പോലെ
ചെപ്പടിക്കളി നടത്തും സഭ്യരല്ലാക്ഖലന്മാരെ;- കൊണ്ടുവാ...
12 മൂഢരാമിവരെപ്പിടിച്ചൂടു പാടെ വരിഞ്ഞെരി
ഞ്ഞടുമഗ്നിക്കടലിന്റെ-ചൂടിലേക്കെറിഞ്ഞീടുവാൻ;- കൊണ്ടുവാ...
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 63 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 493 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 367 |