Daivakunjadu yogyan thaan lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
ദൈവകുഞ്ഞാടു യോഗ്യൻ താൻ
ദൈവകുഞ്ഞാടു യോഗ്യൻ താൻ
ദൈവകുഞ്ഞാടു യോഗ്യൻ താൻ
സർവ്വ സ്തുതി ബഹുമാനങ്ങൾക്കും
ദൈവകുഞ്ഞാടു യോഗ്യൻ താൻ
1 വീണുവണങ്ങുവിൻ വാഴ്ത്തി സ്തുതിക്കുവിൻ
വീരനാം രാജൻ താൻ എഴുന്നള്ളീടുന്നു
വീര്യഭുജമുള്ളോൻ പാപഹരൻ ക്രിസ്തു
വീണ്ടെടുത്തെന്നെയും തൻ മകനാക്കിയേ;- ദൈവ...
2 നീ അറുക്കപ്പെട്ടു നിൻ രുധിരത്തിനാൽ
കുശവൻ നിലം വാങ്ങി പുതുപാത്രസൃഷ്ടിക്കായ്
മണ്മയ പാത്രങ്ങളെ വിണ്മയമാക്കുവാൻ
ചക്രത്തിന്മേൽ ദിനവും കുശവൻ പണിയുന്നു;- ദൈവ...
3 മരണ പാതാളത്തെ തകർത്തു ക്രൂശിന്മേൽ
പുനരുത്ഥാനത്തെ ദാനമായ് നൽകി
വാഴ്ചകളെയും അധികാരങ്ങളെയും
ആയുധം വെയ്പ്പിച്ചു ജയഘോഷം മുഴക്കി;- ദൈവ...
4 ദൈവസിംഹാസനം ന്യായവിധിക്കൊരുങ്ങി
പുസ്തകം തുറപ്പാൻ പുത്രനെഴുന്നള്ളി
മൂവുലകും നടുങ്ങി മൂപ്പന്മാരോ വണങ്ങി
പൊൻകിരീടങ്ങളെ പാദത്തിലർപ്പിച്ചു;- ദൈവ...
5 സർവ്വ രാജാക്കളും മഹത്തുക്കളുമെല്ലാം
ഓടിയൊളിക്കും വൻ പാറ ഗഹ്വരങ്ങളിൽ
കുഞ്ഞാട്ടിൻ കോപത്തിൽ ലോകം വിറക്കുമ്പോൾ
കുഞ്ഞാട്ടിൻ കാന്ത നാം തിരുമാർവ്വിൽ ചാരിടും;- ദൈവ...
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 63 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 492 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 367 |